ജനാധിപത്യത്തിന്റെ ഹരിതവിളംബരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026 ഏപ്രിൽ 9ന് നടക്കും. ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദവും സുതാര്യവുമായ ഒരു ജനകീയ പ്രക്രിയയായി നടത്തുകയാണ് ലക്ഷ്യം. കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും അതേ ദിവസമാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4ന് വോട്ടെണ്ണൽ നടത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ടെണ്ണൽ വരെ തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമവും ക്രമബദ്ധവുമായിരിക്കാനായി നാം പാലിക്കേണ്ട ചില നിർദ്ദേശങ്ങളും മാർഗ്ഗനിർദേശങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് അന്തിമ വോട്ടർപട്ടികയിലെ കണക്ക് അനുസരിച്ച് 2.70 കോടി വോട്ടർമാരാണുള്ളത്. ആകെ വോട്ടർമാരിൽ 1.38 കോടി പേർ സ്ത്രീകളും 1.31 കോടി പേർ പുരുഷന്മാരുമാണ്. ആകെ ഭിന്നലിംഗ വോട്ടർമാർ- 277.വോട്ടർ പട്ടിക പരിശോധിക്കാൻ സന്ദർശിക്കുക.
ഹരിതചട്ടം:
ഹരിതചട്ടങ്ങൾ കർശനമായി പാലിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് മാതൃക രൂപപ്പെടുത്തിയിട്ടുണ്ട് . ഹരിതചട്ടത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളം നടപ്പിലാക്കിയ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശ്രദ്ധ നേടിയതിന്റെ തുടർച്ചയായാണ് ഈ നടപടി.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പരിസ്ഥിതിക്ക് ഒട്ടും ആഘാതമുണ്ടാക്കരുത്...
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 16-3-2026