കേൾക്കുന്നുണ്ടോ?
ഗീതു മോഹൻദാസ്/മലയാളം/ 25 മിനുട്ട്
കേൾക്കാതിരിക്കാനാവാത്ത ശബ്ദത്തിലൂടെ കാണാതിരിക്കാനാവാത്ത കാഴ്ചകളെ തേടുന്ന 25 മിനുട്ടുകള്‍. കാഴ്ചശക്തി തീരെയില്ലാത്ത അസ്‌നയെന്ന കുട്ടിയുടെ ഉൾക്ക ണ്ണിലൂടെ കടന്നുപോവുകയാണ് ‘കേൾക്കുന്നുണ്ടോ?’ എന്ന ഹ്രസ്വചിത്രം. കാഴ്ചയില്ലാത്ത കുട്ടിയുടെ വർണാഭമല്ലാത്ത ലോകത്തെ പ്രത്യാശ പകരുന്ന ദൃശ്യങ്ങളിലൂടെ ശക്തമായി ആവിഷ്‌കരിക്കാനാണ് സംവിധായിക ശ്രമിക്കുന്നത്. വികസന മുന്നേറ്റങ്ങൾക്കിടെ നഷ്ടമാകാനിടയുള്ളതൊക്കെ ഭാവനാലോകത്ത് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ഹസ്ന എന്ന അഞ്ചരവയസ്സുകാരിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.
അവാർഡുകൾ:ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രം. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ്.
Prince
January 14, 2021 at 8:16 pmSundaran
January 23, 2022 at 8:14 amNice
Sumi
January 23, 2022 at 10:12 amShe fills up our hearts with tears to let it overflow…